Advertisement

പടക്കനിർമാണ ശാലയിൽ വൻ പൊട്ടിത്തെറി; 24 മരണം

July 6, 2018
Google News 0 minutes Read
24 dead in blast in fire cracker factory in mexico

മെക്‌സിക്കോയിൽ പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 24 പേർ മരിച്ചു. 49 പേർക്കു പരുക്കേറ്റു. ആദ്യത്തെ പൊട്ടിത്തെറിയെത്തുടർന്നു രക്ഷിക്കാൻ ഓടിയെത്തിയവർ തുടർ സ്‌ഫോടനങ്ങളിൽപ്പെടുകയായിരുന്നു.

തുടരെ നാലു സ്‌ഫോടനങ്ങളാണുണ്ടായത്. മരിച്ചവരിൽ നാലു പേർ അഗ്‌നിശമന സേന ഉദ്യോഗസ്ഥരാണ്, രണ്ടു പേർ പൊലീസുകാരും. ഒരു കുട്ടിയും മരിച്ചവരിൽപ്പെടുന്നു, പലരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 17 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഏഴു പേർ വിവിധ ആശുപത്രികളിൽ വച്ചാണു മരിച്ചത്. പരുക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here