Advertisement

വിദ്യാര്‍ത്ഥിയെ ക്രൂരമായി അടിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

July 6, 2018
Google News 0 minutes Read
beat

വണ്ടിപ്പെരിയാറിലെ സര്‍ക്കാര്‍ സ്ക്കൂളില്‍ ഒന്നാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപിക ഷീലയ്ക്ക് സസ്പെന്‍ഷന്‍. എഴുതിയത് വളഞ്ഞ് പോയതിനാണ് അധ്യാപിക ഒന്നാം ക്ലാസുകാരന്‍ ഹരീഷിനെ ചൂരലുകൊണ്ട് പുറത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. 12പാടുകളാണ് കുട്ടിയുടെ പുറത്ത് ഉള്ളത്. കുളിപ്പിക്കുന്നതിനിടെ അമ്മ ഭാഗ്യലക്ഷ്മിയാണ് ഹരീഷിന്റെ പുറത്തെ പാടുകള്‍ കണ്ടത്. പിന്നീട് കുട്ടി തന്നെ അധ്യാപിക മര്‍ദ്ദിച്ച വിവരം പുറത്ത് പറയുകയായിരുന്നു. അമ്മ, അച്ഛന്‍ എന്ന് എഴുതിയത് വളഞ്ഞ് പോയതിനാണ് അടിച്ചത്. ബുധനാഴ്ചയാണ് സംഭവം. കുട്ടിയെ വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here