Advertisement

വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ വികസിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

July 7, 2018
Google News 0 minutes Read
kerala becomes the first state to develop drone commercially

സംസ്ഥാനത്തെ പ്രകൃതി ദുരന്തം, വിള നില, മണ്ണിൻറെ ഘടന ഉൾപ്പെടെ വിലയിരുത്താനായി ഡ്രോൺ തയ്യാറായി. കൃഷി വകുപ്പ് ഐഐഎസ്ടി, എംഐടി എന്നിവയുമായി ചേർന്നാണ് ഡ്രോൺ വികസിപ്പിച്ചെടുത്തത്.

പല സംസ്ഥാനത്തും ഡ്രോൺ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിലാണ് ആദ്യമാണ് വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് കുട്ടനാട്ടിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം കൃഷിവകുപ്പ് നടത്തിയത്. ഇത് വിജയം കണ്ടു.

സർക്കാർ കൃഷിയിറക്കിയ വിവാദ മെത്രാൻ കായലിലെയും പരീക്ഷണം വിജയംകണ്ട പശ്ചാത്തലത്തിലാണ് ഡ്രോൺ വാണിജ്യാടിസ്ഥാനത്തിൽ സംസ്ഥാനവ്യാപകമായി ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്.

പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ അതിൻറെ വ്യാപ്തി, നിലവിലെ വിള നില, മണ്ണിൻറെ ഘടന തുടങ്ങി ഒരു കർഷകൻറെ കൃഷി ഭൂമി വരെ കൃത്യമായി ഡ്രോൺ മുഖേന തിരിച്ചറിയാൻ സാധിക്കും.

ആദ്യ ഘട്ടത്തിൽ വട്ടവട – കാന്തല്ലൂർ മേഖല, സമനില പ്രദേശങ്ങൾ, മേലയോര മേഖല, തീരദേശ പ്രദേശം എന്നിവിടങ്ങളിൽ വകുപ്പ് ഡ്രോൺ പ്രവർത്തനക്ഷമമാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here