Advertisement

സുനിൽകുമാറിന്റെ ഇരു കൈത്തണ്ടകളിലും മർദ്ദനമേറ്റു ചതഞ്ഞ പാടുകൾ : പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

July 7, 2018
Google News 0 minutes Read
marks of assualt in sunils body says sunil kumar postmortem report

മോഷണക്കേസിൽ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത സുനിൽകുമാറിന് മർദ്ദനമേറ്റിരുന്നതിന്റെ തെളിവുകളുമായി പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. സുനിലിന്റെ ഇരു കൈത്തണ്ടകളിലും മർദ്ദനമേറ്റു ചതഞ്ഞ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഇരു കൈത്തണ്ടകളിലും മർദ്ദനമേറ്റു ചതഞ്ഞ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

ചതവുകൾ എങ്ങനെ ഉണ്ടായതാണെന്ന് സംബന്ധിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. വടിയോ ലാത്തിയോഉപയോഗിച്ച് അടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ മെഡിക്കൽ സംഘത്തിൻറെ സഹായം അന്വേഷണ സംഘം തേടും. മരിക്കുന്നതിന് തൊട്ടുമുൻപ് രേഷ്മ എഴുതിയ ആത്മഹത്യക്കുറിപ്പിലും സ്റ്റേഷനിൽവെച്ച് സുനിൽകുമാറിന് പൊലീസിൻറെ മർദനമേറ്റതായി സൂചിപ്പിക്കുന്നുണ്ട്.

പൊലീസിൻറെ മർദനത്തിലും ഭീഷണിയിലും മനംനൊന്താണ് സുനിൽകുമാറും ഭാര്യ രേഷ്മയും ആത്മഹത്യചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പോസ്റ്റുമാർട്ടം റിപ്പോർട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here