‘യുഡിഎഫില്‍ തുടരും’; എല്‍ഡിഎഫ് ക്ഷണം നിരസിച്ച് ആര്‍.എസ്.പി
എല്‍ഡിഎഫിലേക്കുള്ള ക്ഷണം നിരസിച്ച് ആര്‍.എസ്.പി. തങ്ങള്‍ യുഡിഎഫിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും അസീസ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ ആര്‍.എസ്.പിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.പി ക്ഷണം നിരാകരിച്ച് രംഗത്തുവന്നത്. “ആര്‍.എസ്.പി നിലവില്‍ യുഡിഎഫിന്റെ ഭാഗമാണ്. അത് തുടരും. കോണ്‍ഗ്രസുമായുള്ള ബന്ധം വിടില്ല. കോണ്‍ഗ്രസിനെ എതിര്‍ത്ത് ഒരു ദേശീയ മതേതരസഖ്യം ഉണ്ടാക്കാന്‍ കഴിയില്ല. യുഡിഎഫ് കുറേക്കൂടി ശക്തിപ്പെടേണ്ടതുണ്ട്. ഇതിന് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണം” – അസീസ് അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here