Advertisement

സെക്‌സ് റാക്കറ്റ് കേന്ദ്രത്തിൽ റെയ്ഡ്; നടിയെ രക്ഷപ്പെടുത്തി

July 9, 2018
Google News 0 minutes Read
actress rescued from sex racket

ഹൈദരാബാദിലെ ബഞ്ചാരെ ഹിൽസിൽ പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്ന് നടിയെ വൻ സെക്‌സ് റാക്കറ്റ് കെണിയിൽ നിന്നും രക്ഷപ്പടുത്തി. ബഞ്ചാരെ ഹിൽസിലെ ഹോട്ടലിൽ നിന്നും രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയത്. സെക്‌സ് റാക്കറ്റിന് നേതൃത്വം നൽകിയ ജനാർദ്ദന റാവു ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ടാമത്തെയാൾ സർക്കാർ ഉദ്യോഗസ്ഥനായ ഇടപാടുകാരനാണ്. ബോളിവുഡിലെ തുടക്കക്കാരായ നടിമാരെ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും ഹൈദരാബാദിലെത്തിച്ചാണ് ഇയാൾ ചൂഷണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് രക്ഷപ്പെടുത്തിയ 24 കാരിയായ നടി ആഗ്രാ സ്വദേശിനിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here