Advertisement

ജപ്പാനിൽ നാശം വിതച്ച് കനത്തമഴ; മരണസംഖ്യ 85 കടന്നു

July 9, 2018
Google News 0 minutes Read
death toll crosses 85 in japan heavy rain

തെക്ക് പടിഞ്ഞാറൻ ജപ്പാനിൽ നാശം വിതച്ച് കനത്തമഴ തുടരുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 88 ആയി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.

ജപ്പാന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്താത്ത കനത്ത മഴയാണ് തുടരുന്നത്. തെക്ക് പടിഞ്ഞാറൻ ജപ്പാന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഒഴുക്കിൽപ്പെട്ടും മണ്ണിടിച്ചിലിലും മരിച്ചവരാണ് ഭൂരിഭാഗം പേരും. സ്ത്രീകളും കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. നൂറ് കണക്കിന് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

സ്ഥിതിഗതികൾ അതീവ ഗൗരവതരമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here