Advertisement

ആക്രമിക്കപ്പെട്ട നടിയും രമ്യാ നമ്പീശനും മാത്രമാണ് രാജിക്കത്ത് നല്‍കിയത്; മോഹന്‍ലാല്‍

July 9, 2018
Google News 1 minute Read

അമ്മ തുടക്കം മുതല്‍ നടിയ്ക്ക് ഒപ്പമാണെന്ന് നടന്‍ മോഹന്‍ലാല്‍. ദിലീപ് വിഷയത്തില്‍ ചേര്‍ന്ന അവൈലബിള്‍ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. സിനിമകളില്‍ നിന്ന് മാറ്റുന്നുവെന്ന് കാണിച്ച് നടി അമ്മയ്ക്ക്  പരാതി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയും രമ്യാ നമ്പീശനും മാത്രമാണ് രാജി കത്ത് നല്‍കിയത്. മറ്റാരും രാജി കത്ത് നല്‍കിയിട്ടില്ല.
ദിലീപിനെ തിരിച്ചെടുക്കരുതെന്ന് പിന്നീട് നടന്ന മീറ്റിഗില്‍ ആരും ആവശ്യപ്പെട്ടില്ല. വനിതകള്‍ മൗനം പാലിച്ചുവെന്നും  ഒരാളെങ്കിലും ആവശ്യപ്പെട്ടെങ്കില്‍ തിരുത്തുമായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപ് അങ്ങനെ ഒരു കത്ത് തന്ന സാഹചര്യത്തില്‍ ദിലീപ് പുറത്ത് തന്നെയാണ്. ഇനി കുറ്റം തെളിഞ്ഞ് അമ്മയില്‍ ജോയിന്‍ ചെയ്യാന്‍ തയ്യാറായി വന്നാല്‍ ദിലീപിനെ തിരിച്ചെടുക്കും. ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here