Advertisement

എസ്എഫ്‌ഐക്കെതിരായ പി. രാജുവിന്റെ വിമര്‍ശനം അനവസരത്തില്‍: കാനം

July 10, 2018
Google News 0 minutes Read

എസ്എഫ്‌ഐക്കെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു നടത്തിയ വിമര്‍ശനം അനവസരത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എസ്എഫ്‌ഐക്കെതിരായ പി രാജുവിന്റെ നിലപാട് അനവസരത്തിലാണ്, പാര്‍ട്ടി നിലപാട് വ്യത്യസ്തമാണെന്നും കാനം പറഞ്ഞു.

പാര്‍ട്ടിയുടെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണ്. സിപിഐയുടെ ഔദ്യോഗിക നിലപാടല്ല രാജു പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ കുറ്റക്കാരെ സഹായിക്കാനെ ഉതകൂ. കൊല നടത്തിയ തീവ്രവാദികള്‍ക്കെതിരെ ജനവികാരം ഉയരുകയാണ്. അപ്പോള്‍ ഏതെങ്കിലും വിദ്യാര്‍ഥി സംഘടനയുടെ വ്യാകരണ പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടത്; കാനം വിശദീകരിച്ചു.

കോളേജില്‍ ആധിപത്യമുള്ള സംഘടനകള്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വതന്ത്ര്യം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കലാലയത്തില്‍ ആധിപത്യമുള്ള വിദ്യാര്‍ഥി സംഘടന മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണെന്നുമായിരുന്നു പി രാജുവിന്റെ പരാമര്‍ശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here