തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ചാവേറാക്രമണം: 13 മരണം

പാകിസ്താനിലെ പെഷവാറിൽ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ചാവേറാക്രമണം. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 54 പേർക്ക് പരിക്കേറ്റിറ്റുണ്ട്.
അവാമി നാഷണൽ പാർട്ടിയുടെ(എൻപി) തെരഞ്ഞെടുപ്പ് റാലിക്ക് നേർക്കായിരുന്നു ആക്രമണം ഉണ്ടായത്. ഹാരൂൺ ബിലോർ എന്ന എൻപി സ്ഥാനാർത്ഥിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പെഷവാറിലെ യാക്തൂത് മേഖലയിൽ എൻപി റാലി പുരോഗമിക്കവെ ശരീരത്തിൽ ബോംബുകൾ ഘടിപ്പിച്ചെത്തിയ ഭീകരർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.