Advertisement

തട്ടിക്കൊണ്ടുപോയ ഏഴുവയസ്സുകാരന്റെ മൃതദേഹം കൈകാലുകളും നാക്കും മുറിച്ചുമാറ്റിയ നിലയിൽ

July 12, 2018
Google News 0 minutes Read
body of 7yr old found mutilated

തട്ടിക്കൊണ്ടുപോയ ഏഴുവയസ്സുകാരന്റെ മൃതദേഹം കൈകാലുകളും നാക്കും മുറിച്ചുമാറ്റിയ നിലയിൽ. ഷംലിയിലെ ആദർശ് മാണ്ടിയിൽ, ഒഴിഞ്ഞ ഒരു വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ പറയാനാകൂവെന്നും പൊലീസ് അറിയിച്ചു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചൊവ്വാഴ്ചയാണ് ഏഴുവയസ്സുകാരനായ സമീറിനെ കാണാതായത്. ഉടൻ തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയെ വീണ്ടെടുക്കാനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഷംലിയിൽ വച്ച് മൃതദേഹം കണ്ടെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here