സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കനത്ത കാറ്റിന് സാധ്യത

സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കനത്ത കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍35മുതല്‍ 45കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപ് മേഖലയിലും കാറ്റിന്റെ മുന്നറിയിപ്പ് ഉണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.