Advertisement

ഒറ്റതിരഞ്ഞെടുപ്പ് ആശയം; ജനാധിപത്യത്തെ അവേഹളിക്കുന്നതിന് തുല്യമെന്ന് ഹമീദ് അന്‍സാരി

July 12, 2018
Google News 0 minutes Read
hameed ansari

ദേശീയ, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള കേന്ദ്ര നീക്കത്തെ വിമര്‍ശിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. വലിപ്പം കൊണ്ട് വലിയ രാജ്യമായ ഇന്ത്യയില്‍ ഇത്തരമൊരു ആശയം നടപ്പാകില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലും പ്രശ്‌നങ്ങളുണ്ടാവും. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരേസമയം രാജ്യത്ത് എല്ലായിടത്തും ഒരേപോലെ സുരക്ഷ ഒരുക്കാന്‍ എപ്രകാരം സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ രാജ്യത്തിന് ഭീമമായ നഷ്ടമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here