Advertisement

‘വ്യാജ പ്രൊഫൈലുകള്‍ ജാഗ്രതൈ’!!! കേരളാ പോലീസിന്റെ ‘ട്രോള്‍’ മുന്നറിയിപ്പ്

July 12, 2018
Google News 0 minutes Read

സൈബര്‍ ഇടങ്ങളിലെ വ്യാജ പ്രൊഫൈലുകള്‍ക്ക് കേരളാ പോലീസിന്റെ ട്രോള്‍ മുന്നറിയിപ്പ്. വ്യാജ പ്രൊഫൈലുകള്‍ വഴി വ്യക്തിഹത്യ നടത്തുക, അശ്ലീലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളും, വ്യാജ വാര്‍ത്തകളും, മത സ്പര്‍ദ്ധ ഉളവാക്കുന്നതും, തീവ്രവാദ സ്വഭാവമുള്ളതുമായ സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കുക തുടങ്ങിയ പ്രവണതകള്‍ വര്‍ധിച്ചുവരുന്നതായി കേരളാ പോലീസ്. ഈ സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് കേരളാ പോലീസ് അവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൈബര്‍ സ്‌പേസ് ഒന്നിനുമുള്ള ഒളിയിടമല്ലെന്നും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും പോലീസ് അറിയിച്ചു. നല്ലൊരു സൈബര്‍ സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും പോലീസ് അറിയിച്ചു.

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

സൈബർ ലോകം പരകായപ്രവേശനം നടത്താനുള്ള ഇടമായി തെറ്റിദ്ധരിക്കുന്നവർ അറിയാൻ ..

സൈബർ സ്പേസ് ഒളിയിടമല്ല…

സൈബർ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ പലരും, ( #എല്ലാവരുമല്ല ) സ്വയം അതിമാനുഷികരാണെന്നാണ് കരുതുന്നത്. വ്യാജ പ്രൊഫൈലുകൾ വഴി വ്യക്തിഹത്യ നടത്തുക, അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങളും, വ്യാജ വാർത്തകളും, മതസ്പർദ്ധ ഉളവാക്കുന്നതും, തീവ്രവാദ സ്വഭാവമുള്ളതുമായ സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കുക തുടങ്ങിയ പ്രവണതകൾ ഏറിവരുന്നതായി കണ്ടു വരുന്നു. ഒരു പടി കൂടെ കടന്നു ചിലർ സ്വന്തം പ്രൊഫൈലുകളിൽ നിന്നും ഇത്തരം വൈകല്യങ്ങൾ പുറത്തെടുക്കാറുണ്ട്.
കണ്ടക്റ്റ് ഡിസോർഡർ, ആന്റി സോഷ്യല്‍ പേഴ്സണാലിറ്റി മുതലായ മനോവൈകല്യങ്ങളുള്ളവരാണ് പൊതുവേ ഇത്തരം പ്രവണതകള്‍ പുറത്തെടുക്കാറുള്ളത്. ഇതിനൊക്കെ ഇരയാവുന്നവരിലാകട്ടെ വിഷാദം, ആത്മഹത്യാപ്രവണത തുടങ്ങിയ പ്രശ്നങ്ങള്‍ രൂപപ്പെടുകയും ചെയ്യാം.

പിടിക്കപ്പെടില്ലെന്നോ, തെളിവിലുണ്ടാകില്ലെന്നോയൊക്കെയുള്ള മിഥ്യാധാരണകളാണ് ഇത്തരക്കാർക്ക് ഈ ധൈര്യം കൊടുക്കുന്നത്. എന്നാൽ ഒന്നോർക്കുക, ഡിജിറ്റൽ തെളിവുകൾ എന്നത് നിങ്ങൾക്കൊരിക്കലും മായ്ച്ചു കളയാനാകില്ല. 
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടുമെന്നർത്ഥം…

നല്ലൊരു സൈബർസംസ്ക്കാരം വളർത്തിയെടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

കേരള പോലീസ് എന്നും ജനങ്ങൾക്കൊപ്പം …

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here