21
Nov 2018
Wednesday
24 - Comming soon

വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.  കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ദില്ലി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു  എന്നിവരാണ് വീട്ടമ്മയെ പീഡിപ്പിച്ചത്. വൈദികരുടെ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. സംഭവത്തില്‍ വൈദികര്‍ക്ക് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയതായി സഭാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വൈദികര്‍.

Top