Advertisement

കാക്കിയിട്ടവര്‍ക്ക് കളക്ടര്‍ ബ്രോയുടെ ചലഞ്ച്; ‘ജിമിക്കിക്കമ്മലോ ലുങ്കി ഡാന്‍സോ എന്തെങ്കിലും’?

July 13, 2018
Google News 14 minutes Read

‘കളക്ടര്‍ ബ്രോ’യെന്നാണ് പ്രശാന്ത് നായര്‍ ഐഎഎസിനെ മലയാളികള്‍ അഭിസംബോധന ചെയ്യുന്നത്. കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന സമയത്താണ് കളക്ടര്‍ ബ്രോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഫേസ്ബുക്കില്‍ അദ്ദേഹം ഇടുന്ന പോസ്റ്റുകള്‍ക്കും വലിയ സ്വീകാര്യതയാണ്. പ്രശാന്ത് നായരുടെ ട്രോള്‍ സെന്‍സാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പ്രചാരം നേടിയത്. ഇതാ വീണ്ടുമൊരു രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി മലയാളികളുടെ കളക്ടര്‍ ബ്രോ രംഗത്തെത്തിയിരിക്കുന്നു.

ഇത്തവണ കാക്കിക്കുള്ളിലെ കലാകാരന്‍മാരെ കണ്ടെത്തുകയാണ് ലക്ഷ്യം. അമേരിക്കയിലെ പ്രമുഖ പോലീസ് ഡിപ്പാര്‍ടുമെന്റുകള്‍ പരസ്പരം ലിപ് – സിങ്ക് ഡാന്‍സ് ചലഞ്ച് ഇട്ട് കളിക്കുകയാണെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയിലെ പോലീസുകാര്‍ക്ക് ഡാന്‍സ് കളിച്ചു നടക്കാന്‍ ടൈം ഇല്ല എന്ന സത്യവും പ്രശാന്ത് നായര്‍ മറച്ചുവെക്കുന്നില്ല. അമേരിക്കയിലെ പോലീസുകാരെ പോലെ ഇവിടെയുള്ള കാക്കിയിട്ടവരിലെ കലാവാസനയെ പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്ന ‘കളക്ടര്‍ ബ്രോ’ കാക്കിയിട്ട സഹോദരന്‍മാര്‍ക്ക് ഒരു കൊച്ചു ചലഞ്ചും നല്‍കുന്നുണ്ട്. ‘അമേരിക്കയിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതുപോലെ രണ്ട് സ്റ്റെപ്പിട്ട് കാണിക്കാമോ’ എന്നാണ് ആ ചലഞ്ച്. ‘ജിമ്മിക്കിക്കമ്മലോ ലുങ്കി ഡാന്‍സോ ആയാലും മതി’ എന്നാണ് അവസാന അപേക്ഷ.

“ദോണ്ട്‌ ദേ ലൈക്ക്‌?

അമേരിക്കയിലെ പ്രമുഖ പോലീസ്‌ ഡിപ്പാർട്ട്മെന്റുകൾ പരസ്പരം ലിപ്‌-സിങ്ക്‌ ഡാൻസ്‌ ചലഞ്ച്‌ ഇട്ട്‌ കളിക്കുകയാണ്‌. എന്താല്ലേ? 
ഇന്ത്യയിലെ പോലീസുകാർക്ക്‌ ഡാൻസ്‌ കളിച്ച്‌ നടക്കാൻ ടൈം ഇല്ല എന്നത്‌ സത്യം. ട്രാൻസ്ഫർ കിട്ടിയ സന്തോഷത്തിൽ ഡ്യൂട്ടി സമയത്ത്‌ ഡാൻസ്‌ കളിച്ച പോലിസുകാരൻ സസ്പെന്റ്‌ ചെയ്യപ്പെട്ട നാടാണിത്‌. എന്നാലും.. കാക്കിക്കുള്ളിലെ കലാകാരനെ പുറത്തിറക്കി, നമ്മളും മനുഷ്യരാണെന്ന് കാണിക്കാൻ ഇതിലും നല്ല മാർഗ്ഗമുണ്ടോ? അപ്പൊ കാര്യത്തിലേക്ക്‌ കടക്കാം. നമ്മുടെ കാക്കിയിട്ട സഹോദരന്മാരോട്‌‌ ഒരു കൊച്ചു ചാലഞ്ച്‌. ഇത്‌ പോലെ രണ്ട്‌ സ്റ്റെപ്പിട്ട്‌ കാണിക്കാമോ? ജിമിക്കിക്കമ്മലോ ലുങ്കി ഡാൻസോ എന്തെങ്കിലും?
പറ്റില്ലല്ലേ? ലാലേട്ടൻ.jpeg?

Dancing to tunes of the public ?

The US Police Department’s of various States and Cities are challenging each other to post such videos of lip sync song and dance sequence. The policemen in India might be stressed out and may not have enough free time to dance around like this. But I guess it’s a great team-fun-activity and something that can make us inside the ‘establishment’ look and sound people-friendly and human. This may sound silly, but is there a better way to break the stereotype to look normal and less officious?! I hereby challenge any one IPS officer in India to take this up with his office/team and risk himself/herself to be exposed as a bad dancer ?(Lungi dance preferred)”

യുഎസ് പോലീസ് ഡിപാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയും പ്രശാന്ത് നായര്‍ പങ്കുവെച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here