Advertisement

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം; ശശി തരൂരിനെതിരെ കേസെടുത്തു

July 14, 2018
Google News 1 minute Read

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്തമാസം പതിനാലിന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. അഭിഭാഷകനായ സുമിത് ചൌധരിയാണ് തരൂരിനെതിരെ കോടതിയെ സമീപിച്ചത്. തിരുവനന്തപുരത്ത് വെച്ച് ഒരു പൊതു പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. അതെസമയം, പരാമാര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാന്‍ ആയി മാറുമെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. തരൂരിന്റെ ഈ പരാമര്‍ശം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here