Advertisement

ജലന്ധർ ബിഷപ്പ് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇരയാക്കിയത് : കന്യാസ്ത്രീ

July 14, 2018
Google News 0 minutes Read
jalandhar bishop raped says nun in secret statement given before magistrate

ജലന്ധർ ബിഷപ്പ് തന്നെ ഭീണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് പീഡനത്തിനരയായ കന്യാസ്ത്രി. കന്യാസ്ത്രി നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. മിഷനറീസ് ഓഫ് ജീസസിന് ജൂൺ 23നാണ് കന്യാസ്ത്രി കത്ത് നൽകിയത്. അതേസമയം, മദർ ജനറാൾ ബിഷപ്പിനെ പിന്തുണച്ചുവെന്നും കത്തിൽ പറയുന്നു.

ബിഷപ്പിന്റെ ഭീഷണിക്കെതിരെ  പ്രതികരിച്ച അഞ്ച് കന്യാസ്ത്രിമാർക്ക് സന്യാസിനി മഠം നീതി ഉറപ്പാക്കിയില്ലെന്നും മദർ ജനറാൾ ബിഷപ്പിനെ പിന്തുണച്ചെന്നും കത്തില്‍ ആരോപണമുണ്ട്. മഠത്തിലെ  കന്യാസ്ത്രീമാർക്ക് അവരുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കണമായിരുന്നു. അത് നഷ്ടപ്പെട്ടപ്പോഴാണ് പലരും മഠം ഉപേക്ഷിച്ചു പോയത്. ബിഷപ്പിനെയും മദര്‍ ജനറാളിനെയും പ്രീതിപ്പെടുത്തുന്നവർക്കേ മഠത്തിൽ തുടരാനാവൂ എന്ന അവസ്ഥ വന്നിരിക്കുന്നു. അല്ലാത്തവർക്ക് മൂന്നാംകിട പരിഗണനയാണ് കിട്ടുന്നത്. നാല് കന്യാസ്ത്രീകൾക്ക് ബിഷപ്പിൽ നിന്ന് കടുത്ത ഭീഷണിയും മോശം പെരുമാറ്റവും ഉണ്ടായെന്നും കത്തില്‍ ആരോപിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here