Advertisement

കരച്ചിൽ നിർത്താത്തതിന് കുട്ടിയുടെ വായിൽ മുളകുപൊടി തേച്ച് അംഗൻവാടി ജീവനക്കാരി

July 14, 2018
Google News 0 minutes Read
kindergarten employee throws chillypowder to child mouth

കുട്ടി കരച്ചിൽ നിർത്താത്തതിനെ തുടർന്ന് അംഗൻവാടി ജീവനക്കാരി വായിൽ മുളകുപൊടി തേച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ബുഷംഗ ഗ്രാമത്തിലാണ് സംഭവം നടന്നത്.

എല്ലാ ദിവസവും കുട്ടിയെ അംഗൻവാടിയിൽ ഏൽപിച്ചാണ് കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്നത്. അംഗൻവാടിയിൽ പോകാൻ ഇഷ്ടമില്ലാത്ത കുട്ടിയെ നിർബന്ധിച്ചാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. അമ്മ പോയതിന് പിന്നാലെ കുട്ടി കരയാൻ തുടങ്ങി. കുട്ടിയുടെ കരച്ചിൽ മാറ്റാൻ അംഗൻവാടി ജീവനക്കാരിയായ കുമാരി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കുപിതയായ ജീവനക്കാരി കുട്ടിയുടെ വായിൽ മുളക് പൊടി തേക്കുകയായിരുന്നു. പ്രദേശവാസികളും കുട്ടിയുടെ രക്ഷിതാക്കളും സംഭവത്തിനെതിരെ പരാതി നൽകിയതായി അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here