Advertisement

ട്വിറ്റർ വ്യാജ അക്കൗണ്ടുകൾ പൂട്ടി; മോദിക്ക് നഷ്ടമായത് 3 ലക്ഷം ഫോളോവേഴ്‌സ് !

July 14, 2018
Google News 0 minutes Read
modi loses 3 lakhs followers

വ്യാജന്മാരെ പൂട്ടാനുള്ള നടപടി ട്വിറ്റർ കൈക്കൊണ്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ താഴോട്ട്. ഏകദേശം 3 ലക്ഷം ഫോളോവേഴ്‌സിനെയാണ് ട്വിറ്ററിന്റെ വ്യാജൻ വേട്ടയിൽ മോദിക്ക് നഷ്ടമായത്. ഇന്ത്യയിലെത്തന്നെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുകളുളളവരിൽ മുൻപന്തിയിലായിരുന്നു നരേന്ദ്രമോദി. 43.4 മില്യൺ ആയിരുന്നു മോദിയുടെ ട്വിറ്റർ ഫോളവേഴ്‌സ്. ട്വിറ്ററിന്റെ നടപടി ആരംഭിച്ചതോടെ 43.1 ആയി കുറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റർ ഫോളോവേഴ്‌സിലും കുറവ് സംഭവിച്ചിട്ടുണ്ട്. ട്വിറ്റർ വ്യാജന്മാരെ തുരത്താനാരംഭിച്ച 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ഫോളോവേഴ്‌സിന്റെ കുറവാണ് ഇതിൽ വന്നിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ നിന്നും 17,503 പേരെയാണ് നഷ്ടമായത്. ശശി തരൂർ 1.51 ലക്ഷം, അരവിന്ദ് കെജ്രിവാൾ 9155, സുഷമ സ്വരാജ് 74132, അമിത് ഷാ 33363 എന്നിങ്ങനെ നീളുന്നു ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ ഇടിഞ്ഞവരുടെ പട്ടിക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here