Advertisement

യുവതി ആറു മാസം പ്രായമായ കുഞ്ഞുമായി പുഴയിൽ ചാടി; രക്ഷിക്കാനായി ചാടിയ ഭർത്താവിനേയും കാണാതായി

July 14, 2018
Google News 6 minutes Read

മൂന്നാറിൽ കുടുംബവഴക്കിനെ തുടർന്ന് യുവതി ആറു മാസം പ്രായമായ കുഞ്ഞുമായി പുഴയിൽ ചാടി. രക്ഷിക്കാനായി ചാടിയ ഭർത്താവിനേയും കാണാതായി. കെ.ഡി.എച്ച്.പി പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷ്ണു, ഭാര്യ ജീവ, ആറുമാസം പ്രായമായ കുട്ടി എന്നിവരെയാണ് കാണാതായത്. പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഏഴു മണിയ്ക്കായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുഞ്ഞുമായി ചാടിയ ഭാര്യയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തു നിന്നും നൂറു മീറ്റര്‍ അകലെ മുതല്‍ അന്വേഷണം നടത്തി വരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സ്ഥലത്തെത്തിയ ദേവികുളം തഹസില്‍ദാര്‍ കെ.പി ഷാജി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. സംഭവം ദിവസം രാവിലെയും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഫാക്ടറി ഡിവിഷനിലെ വീടിനു മുന്നില്‍ നിന്നും പത്തുമീറ്റര്‍ അകലെ മാത്രമായിരുന്നു പുഴ. പുഴയ്ക്കു സമീപം സുരക്ഷാവേലി ഇല്ലാതിരുന്നത് തിരിച്ചടിയായി. മൂന്നാര്‍ മുതല്‍ ഹെഡ് വര്‍ക്‌സ് വരെയുള്ള സ്ഥലങ്ങള്‍ കേന്ദ്രമാക്കി അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here