Advertisement

ധനകാര്യ സ്ഥാപന ഉടമയെ കൊലപ്പെടുത്തിയാള്‍ പിടിയില്‍

July 15, 2018
Google News 1 minute Read
kuruvila

കോഴിക്കോട്ടെ ധനകാര്യ സ്ഥാപനത്തിലെ ഉടമയെ തീ വച്ച് കൊലപ്പെടുത്തിയാള്‍ പിടിയില്‍. സുമേഷ് കുമാറാണ് പിടിയിലായത്.ഒളിവിലായിരുന്ന ഇയാളെ തിരൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പുതുപ്പാടി കൈതപ്പൊയില്‍ ബസ് സ്റ്റോപ്പിന് സമീപം രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ പിടി കുരുവിളയെ വെള്ളിയാഴ്ചയാണ് സുമേഷ് ആക്രമിക്കുന്നത്. സ്വര്‍ണ്ണവുമായി ഭാര്യ പുറകെ വരുന്നുണ്ടെന്നും രണ്ട് ലക്ഷം രൂപ തരണമെന്നുമാണ് സുമേഷ് കുമാര്‍ കുരുവിളയോടെ ആവശ്യപ്പെട്ടത്. ഭാര്യയെ കാത്ത് നില്‍ക്കുകയാണെന്ന വ്യാജേന സ്ഥാപനത്തില്‍ നിന്ന സുമേഷ് ആളൊഴിഞ്ഞ നേരത്ത് കുരുവിളയുടെ പുറത്തേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മുഖത്തേക്ക് മുളകുപൊടി ഒഴിച്ച ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ വച്ചത്. ശരീരത്ത് തീ പടര്‍ന്നതോടെ കുരുവിള കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. നാട്ടുകാരാണ് ഓടയില്‍ വീണ കുരുവിളയുടെ ദേഹത്തെ തീ അണച്ചത്. സാരമായി പരിക്കേറ്റ കുരുവിള ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരിച്ചത്.
kuruvila

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here