Advertisement

കോണ്‍ഗ്രസ് സഖ്യത്തില്‍ അതൃപ്തി; കണ്ണീരണിഞ്ഞ് കുമാരസ്വാമിയുടെ തുറന്നുപറച്ചില്‍

July 15, 2018
Google News 7 minutes Read

കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിലൂടെ സര്‍ക്കാര്‍ രൂപീകരിച്ച് ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍ കല്ലുകടി രൂക്ഷം. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിലുള്ള അതൃപ്തി തുറന്നുപറഞ്ഞ് മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി തന്നെ രംഗത്തെത്തി.

കൂട്ടു മന്ത്രിസഭ മുന്നോട്ടു കൊണ്ടുപോകുന്നത് വിഷം കുടിക്കുന്നതിന് തുല്യമാണെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.  മുഖ്യമന്ത്രിയായ ശേഷം ജെഡിഎസ് സംഘടിപ്പിച്ച അനുമോദന യോഗത്തിലാണ് അദ്ദേഹത്തിന്‍റെ വൈകാരികമായ പ്രസംഗം.

നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ മുഖ്യമന്ത്രിയായതില്‍ നിങ്ങളില്‍ എല്ലാവരും സന്തോഷവാന്‍മാരാണ്. എന്നാല്‍ ഞാന്‍ ദുഖിതനാണ്. ശിവനെ പോലെ എന്‍റെ വേദന ഞാന്‍ കുടിച്ചിറക്കുകയാണ്.  റോഡിന്‍റെ ശോചനീയാവസ്ഥയും, മത്സ്യത്തൊഴിലാളികളുടെ സമരങ്ങളും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വായ്പകള്‍ റദ്ദാക്കാനുള്ള തന്‍റെ ശ്രമങ്ങള്‍ക്ക് ആരുടെയും പിന്തുണയില്ല. വേണമെങ്കില്‍ ഈ മുഖ്യമന്ത്രി പദം എനിക്ക് വലിച്ചെറിയാം. ജനങ്ങള്‍ക്ക് നന്മ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് അത് ചെയ്യാത്തതെന്നും കുമാരസ്വാമി പറഞ്ഞു.

അതേ സമയം, കുമാരസ്വാമിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here