Advertisement

യൂറോപ്യൻ യൂണിയൻ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവെന്ന് ട്രംപ്

July 16, 2018
Google News 0 minutes Read
americas greatest enemy is european union says trump

യൂറോപ്യൻ യൂണിയനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയൻ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് ട്രംപിന്റെ പ്രതികരണം. ചൈനയും, റഷ്യയും അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ് പറയുന്നു.

സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. ആരാണ് അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയും ശത്രുവുമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ഒരുപാട് ശത്രുക്കളുണ്ട്, റഷ്യയും ചൈനയും അതിൽ ഉൾപ്പെടുന്നു. എന്നാൽ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യൻ യൂണിയനെന്നായിരുന്നു ട്രംപിന്റെ മറുപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here