Advertisement

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു ജീവന്‍ ഇനി പൊലിയരുത്; ഹൈക്കോടതി

July 17, 2018
Google News 0 minutes Read
court scolds hc registrar for not including thomas chandy case in todays list

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു ജീവന്‍ ഇനി പൊലിയരുതെന്ന് ഹൈക്കോടതി. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കോളേജ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ഉള്ളതല്ലെന്നും അഭിമന്യുവിന്റെ കൊല ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.2001ലെ വിധിയ്ക്ക ശേഷം സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്നും, സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.  ഇക്കാര്യത്തില്‍ കൃത്യമായ  മാര്‍ഗ്ഗ നിര്‍ദേശം തയ്യാറാക്കണെന്ന് സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൂന്ന് ആഴ്ചത്തെ സാവകാശം തേടി

.അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണന്ന സർക്കാർ വാദം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളി. അക്രമങ്ങളും നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് പലവട്ടം കോടതിക്ക് നൽകിയ ഉറപ്പുകൾ സർക്കാർ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി .സർക്കാർ നടപടി എടുത്തിരുന്നുവെങ്കിൽ ദാരുണ സംഭവം ഉണ്ടാവുമായിരുന്നില്ല. അഭിമന്യു കൊല്ലപ്പെട്ടത് സർക്കാർ കോളജിലാണന്നത് ദുഖകരമാണന്നും കോടതി അഭിപ്രായപ്പെട്ടു .വിദ്യാർത്ഥികൾക്ക് ആശയ സ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ അവകാശമുണ്ടങ്കിലും അത് അക്രമത്തിലേക്ക് വഴിമാറുന്നത് അനുവദിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി .മ്പസുകളിൽ അക്രമം തടയുമെന്ന് കോടതിക്ക് നൽകിയ ഉറപ്പുകളിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മൂന്നാഴ്ചക്കകം സത്യവാങ്ങ് മുലം സമർപ്പിക്കാൻ കോടതി സർക്കാരിനു നിർദേശം നൽകിയിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here