Advertisement

എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം

July 19, 2018
Google News 0 minutes Read
P.chidambaram

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എയര്‍സെല്‍ മാക്‌സിസ് കേസിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെയും മകനെയും പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. സിബിഐ ജഡ്ജി ഒ.പി. സൈനി മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രം ജൂലൈ 31 ന് പരിഗണിക്കും.

2006 ലാണ് കേസിന് ആസ്പദമായ എയര്‍സെല്‍ മാക്‌സിസ് ഇടപാട് നടക്കുന്നത്. എയര്‍സെല്‍ മാക്‌സിസ് ഇടപാടിനും ഐഎന്‍എക്‌സ് മീഡിയയ്ക്കും വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭ്യമാക്കാന്‍ ഇടപെട്ടന്ന കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. പി. ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് രണ്ട് കൂട്ടര്‍ക്കും എഫ്‌ഐപിബിയിലൂടെ അനുമതി ലഭിച്ചത്. 600 കോടി രൂപയുടെ നിക്ഷപത്തിന് മാത്രമാണ് ധനമന്ത്രിക്ക് അധികാരമുണ്ടായിരുന്നത്. അതില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ്. എന്നാല്‍, 3500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നല്‍കിയതായി ഇ.ഡി ആരോപിക്കുന്നു. ഇതാണ് എയര്‍സെല്‍ മാക്‌സിസ് കേസിന് ആധാരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here