Advertisement

വിവരാവകാശ നിയമത്തിന് ഭേദഗതിക്കൊരുങ്ങി കേന്ദ്രം; പ്രതിഷേധം ശക്തം

July 20, 2018
Google News 0 minutes Read
center moves to bring amendments in RTI

വിവരാവകാശ നിയമത്തിന് ഭേദഗതിക്കൊരുങ്ങി കേന്ദ്രം. മുഖ്യ വിവരാവകാശ കമ്മീഷണറുടേതടക്കം കാലാവധി തീരുമാനിക്കാൻ സർക്കാരിന് കഴിയുന്ന തരത്തിൽ നിയമത്തെ മാറ്റാനുള്ള ബിൽ പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ സഭയിൽ വരും. നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. 2005 ലെ വിവരാവകാശ നിയമത്തിന് ഭേദഗതികൾ കൊണ്ട് വരുന്നത്, അറിയാനുള്ള അവകാശത്തിന്റെ കടക്കൽ കത്തിവെക്കുന്നതിന് തുല്യമാണെന്ന് വിവരാവകാശ പ്രവർത്തകർ പറയുന്നു.

2005ലെ വിവരാവകാശ നിയമ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി അഞ്ച് വർഷമോ അറുപത്തിയഞ്ച് വരെയോയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ പദവിക്ക് തുല്യമായ സേവന വേദന വ്യവസ്ഥകളും നിയമം നിഷ്‌കർഷിക്കുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ ഇളവ് വരുത്താൻ ഉദ്ദേശിച്ച് കൊണ്ടുള്ള ബില്ലാണ് കേന്ദ്ര സർക്കാർ പാർലമെന്റെിൽ വെച്ചിരിക്കുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമല്ല സംസ്ഥാന വിവരാവകാശ കമ്മീഷണറെ നിയമിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നുള്ള വകുപ്പും പുതിയ ബില്ലിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here