Advertisement

ജനിച്ച് 11 ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി മകൻ; കാരണം അന്വേഷിച്ച് അമ്മ; ഒടുവിൽ എത്തിപ്പെട്ടത് എച്എസ്‌വി വൈറസിൽ

July 21, 2018
Google News 3 minutes Read
mother shares horrific experience of losing her 11 days old baby

ജനിച്ച് വെറും 11 ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങിയ മകന്റെ മരണത്തിന് പിന്നിലെ രഹസ്യം അന്വേഷിച്ച് അമ്മ എത്തിയത് എച്എസ്‌വി വൈറസിൽ. ജനിച്ച് ആദ്യ ആഴ്ച്ചയിൽ പൂർണ ആരോഗ്യവാനായിരുന്ന കുഞ്ഞിന്റെ സ്ഥിതി വളരെ പെട്ടെന്നാണ് വഷളാകുന്നത്. തന്റെ അനുഭവം പങ്കുവെക്കുന്നതിലൂടെ ഒരു ജീവനെങ്കിലും രക്ഷിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ജെസീക്ക എന്ന അമ്മ തന്റെ കഥ പങ്കുവെക്കുന്നത്.

2015 ലാണ് സിഡ്‌നി സ്വദേശിയായ ജെസീക്ക ബുച്ചനന് കുഞ്ഞ് പിറക്കുന്നത്. സിസേറിയനായിരുന്നു. എല്ലാ ദിവസും രാത്രി നവജാതശിശുക്കൾക്കായുള്ള പ്രത്യേക നേഴ്‌സറിയിലേക്ക് അവനെ കൊണ്ടുപോകുമായിരുന്നു. തന്റെ ആദ്യത്തെ കുട്ടി എയ്ഡൻ ജനിച്ച സമയത്തുള്ള സന്ദർശകരുടെ എണ്ണംവെച്ച് നോക്കുമ്പോൾ അതിന്റെ മൂന്നിൽ ഒന്ന് ആളുകൾ മാത്രമേ രണ്ടാമത്തെ കുഞ്ഞ് ജാക്കിനെ കാണാൻ എത്തിയിരുന്നുള്ളു. ആറ് രാത്രിയിലെ ആശുപത്രിവാസത്തിന് ശേഷം അവർ ആശുപത്രിവിട്ടു.

എന്നാൽ കുഞ്ഞിനെ കയ്യിൽ കിട്ടയപ്പോൾ തന്നെ ജെസീക്കയ്ക്ക് എന്തോ അസ്വാഭാവികത തോന്നിയിരുന്നു.

ഭർത്താവ് ആംഗസിനോട് എന്തെങ്കിലും അസ്വാഭാവികത തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒന്നും തോന്നുന്നില്ലെന്നായിരുന്നു ഉത്തരം. പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ അവർ വീട്ടിലേക്ക് പോയി.

തന്റെ ആദ്യ മകൻ എയ്ഡൻ ജനിച്ച സമയത്ത് നന്നായി പാൽ കുചിക്കുമായിരുന്നു. എന്നാൽ ജാക്കന് വിശപ്പില്ലായിരുന്നു. പാൽകുടിപ്പിക്കാൻ പലരീതി പരീക്ഷിച്ചുവെങ്കിലും നടന്നില്ല. ഒരു ശനിയാഴ്ച്ച രാത്രിയാണ് ജസീക്കയ്ക്ക് ജാക്കിൽ പ്രകടമായ മാറ്റം തോന്നിയത്. രാത്രി 12 മണിക്കും വെളുപ്പിന് 4 മണിക്കും പാൽ കൊടുത്തിട്ടും ജാക്ക് മലമൂത്ര വിസർജനം നടത്തിയിരുന്നില്ല. ഉടൻ തന്നെ ആശുപത്രിയിലേക്ക് ജാക്കുമായി ജെസീക്കയും ആംസും പോയി. ഉടൻ തന്നെ എമർജൻസി യൂണിറ്റിൽ ജാക്കിനെ പ്രവേശിപ്പിച്ചു.

mother shares horrific experience of losing her 11 days old baby

Jessica with Jack

അഞ്ചര മണിക്കൂറിൽ കൂടുതലെടുത്താണ് ജാക്കിനെ അവർ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തിച്ചത്. ഉടൻ തന്നെ സിഡ്‌നി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് ജാക്കിനെ കൊണ്ടുപോയി. അവിടെ ഐസിയുവിലാണ് ജാക്കിനെ പ്രവേശിപ്പിച്ചത്.

ഒടുവിൽ ജനിച്ച് വെറും പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം 2015 സെപ്തംബർ 21 ന് ജാക്ക് ലോകത്തോട് വിട പറഞ്ഞു. മകന്റെ ചലനമറ്റ ശരീരം ഏറ്റുവാങ്ങിയത് ജെസീക്ക ഇന്നും നടുക്കത്തോടെയാണ് ഓർമ്മിക്കുന്നത്. തന്റെ മകന് സംഭവിച്ചതെന്തെന്നറിയാൻ പോസ്റ്റുമാർട്ടം ചെയ്യാനുള്ള ഫോമുകൾ ദമ്പതികൾ ഒപ്പിട്ടുനൽകി.

അങ്ങനെയാണ് എച്എസ്‌വി (ഹെർപെസ് സിംപ്ലെക്‌സ് വൈറസ് 1 സെപ്‌സിസ്) വൈറസ് കാരണമാണ് ജാക്ക് മരിക്കുന്നതെന്ന് അറിയുന്നത്.

വായ്പ്പുണ്ണ് വരുത്തുന്ന സാധാരണ വൈറസാണ് ഇത്. എന്നാൽ തനിക്കോ ഭർത്താവിനോ ജാക്കിനെ സന്ദർശിക്കാൻ വന്ന ആർക്കെങ്കിലുമോ ഈ അസുഖമില്ലായിരുന്നു. എന്നിട്ടും ഈ വൈറസ് എങ്ങനെ ജാക്കിന്റെ ശരീരത്തിൽ പ്രവേശിച്ചു എന്നത് ഉത്തരംകിട്ടാത്ത ഒരു ചോദ്യമായി അവശേഷിച്ചു.

അങ്ങനെയാണ് ജെസീക്ക ആ സത്യം തിരിച്ചറിയുന്നത്. ഈ ലോകത്ത് 90 ശതമാനം പേരുടെ ദേഹത്തും എച്എസ്‌വി വൈറസുണ്ട്. മാത്രമല്ല ജാക്കിന്റെ രക്തത്തിൽ ഇരുമ്പിന്റെ അംശം കൂടുതലായിരുന്നു. എന്നാൽ രക്തം ലഭിക്കാത്തത് കൂടുതൽ പരിശോധനയുടെ വഴി മുടക്കി. എച്എസ്‌വി ട്രിഗർ ചെയ്തത് എന്തെങ്കിലും ജനിതക കാരണമാണോ എന്ന അന്വേഷണത്തിലായി പിന്നെ ജെസീക്ക. പിന്നീട് നിരവധി പരിശോധനകൾ നടത്തിയെങ്കിലും ഒന്നും എവിടെയും എത്തിച്ചേർന്നില്ല. എച്എസ്‌വിക്കെതിരായ പ്രതിരോധമില്ല.

Jessicca with Eloise

ജാക്ക് പോയ വിഷമത്തിൽ കരകയറുന്ന സമയത്താണ് താൻ മുന്നാമതും ഗർഭിണിയാണെന്ന് ജെസീക്ക തിരിച്ചറിയുന്നത്. ഒടുവിൽ എലോയിസ് മെയ് ബുച്ചനൻ അവരുടെ ജീവിതത്തിലേക്ക് വന്നു. ജാക്കിന്റെ ഗതി തന്റെ മൂന്നാമത്തെ കുഞ്ഞിനുണ്ടാവാതിരിക്കാൻ എല്ലാ വിധ പരിശോധനകളും ജെസീക്ക നടത്തി. തന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട അതേയിടത്തേക്ക് പരിശോധനയ്ക്കായി മൂന്നാമത്തെ കുഞ്ഞിനെയുംകൊണ്ട് പോകേണ്ടി വന്നത് ഇന്നും വേദനയോടെയല്ലാതെ ഓർമ്മിക്കാനാകുന്നില്ല ജെസീക്കയ്ക്ക്. ഒടുവിൽ ഫലങ്ങളെല്ലാം അനുകൂലമായാണ് വന്നത്.

ഇന്ന് ജാക്ക് മരിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം ഈ അനുഭവം പറയുന്നതെന്തിനെന്നാൽ, ഒരാളെങ്കിലും ഒരു നവജാത ശിശുവിനെ സന്ദർശിക്കുന്നതിന് മുമ്പ് ഈ അനുഭവം ഓർത്തിട്ട് കൈയ് ഒരു വട്ടം കൂടി കഴുകുന്നത് പോലുള്ള എക്‌സ്ട്രാ കെയർ എടുക്കാൻ തോന്നിയാൽ ഒരു ജീവനല്ലേ അവിടെ രക്ഷപ്പെടുന്നതെന്ന് ജെസീക്ക ചോദിക്കുന്നു.

mother shares horrific experience of losing her 11 days old baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here