Advertisement

ടെക് മഹീന്ദ്രയും കേരളത്തിലേക്ക്

July 26, 2018
Google News 0 minutes Read
tech mahindra takes space in kerala

നിസാനു പിന്നാലെ പ്രമുഖ ഐ ടി കമ്പനിയായ ടെക് മഹീന്ദ്രയും കേരളത്തിലേക്ക്. ടെക് മഹീന്ദ്രയുടെ ഐടി സെന്റർ ആരംഭിക്കാൻ ടെക്‌നോപാർക്ക് മൂന്നാം ഘട്ടത്തിലെ ഗംഗ ഐടി ബിൽഡിങ്ങിൽ 12,000 ചതുരശ്രയടി അനുവദിച്ചു.

മൂന്നു മാസത്തിനകം തിരുവനന്തപുരത്തെ ഓഫിസ് പ്രവർത്തനം ആരംഭിക്കും. ആദ്യഘട്ടത്തിൽ 200 പേർക്ക് തൊഴിൽ ലഭിക്കും. സ്വന്തം ക്യാംപസ് പൂർത്തിയാകുമ്പോൾ 2,000 തൊഴിലവസരങ്ങളും തുറക്കും.

നിസാൻ മോട്ടോർ കമ്പനിയുടെ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിന്റെ പ്രവർത്തനങ്ങൾ ടെക്‌നോപാർക്കിൽ ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് രാജ്യത്തെ പ്രധാന ഐടി കമ്പനികളിലൊന്ന് തലസ്ഥാനത്ത് എത്താൻ താത്പര്യം അറിയിച്ചത്. ടെക് മഹീന്ദ്ര കൂടി എത്തുന്നതോടെ ഏറ്റവും വലിയ ഇന്ത്യൻ ഐടി കമ്പനികളിൽ ആദ്യ അഞ്ചെണ്ണവും സംസ്ഥാനത്തു സാന്നിധ്യമുറപ്പിച്ചുവെന്ന ചരിത്രനേട്ടം കേരളത്തിനു സ്വന്തമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here