14
Aug 2018
Tuesday

ആകാശത്ത് വിസ്മയമൊരുക്കി നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണം ഇന്ന്

വീണ്ടും ബ്ലഡ് മൂൺ വരുന്നു. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിനാണ് ഈ പ്രതിഭാസത്തിലൂടെ ലോകം സാക്ഷ്യം വഹിക്കുക. ഇന്ന് രാത്രി 11.44 ന് ഗ്രഹണം ആരംഭിക്കും. ഒരു മണിക്കൂറും 43 മിനിറ്റും ബ്ലഡ് മൂൺ ആകാശത്ത് ദൃശ്യമാകും.

പൂർണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂൺ തെളിയുന്നത്. ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്.

കഴിഞ്ഞ ജനുവരി 31 ന് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ആകാശത്ത് ദൃശ്യമായിരുന്നു. അതിന് മുമ്പ് 150 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ആകാശത്ത് ഈ മായക്കാഴ്ച്ച തെളിഞ്ഞത്.

Top