Advertisement

കുറ്റകൃത്യങ്ങള്‍ പെരുകുന്നു; ഭീതിയൊഴിയാതെ പെരുമ്പാവൂര്‍

July 30, 2018
Google News 1 minute Read
perumbavoor

അന്യസംസ്ഥാനതൊഴിലാളികളുടെ മൊത്ത കച്ചവടമാണ് പെരുമ്പാവൂരില്‍. അന്യസംസ്ഥാനത്തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ഒഴുകിയെത്തുന്ന മറ്റൊരു സ്ഥലം കേരളത്തില്‍ ഇല്ലെന്നതാണ്  പരമാര്‍ത്ഥം. ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തോടെയാണ് പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പെരുക്കുന്നതിലെ  ഈ ഭീകരമുഖം പുറംലോകമറിയുന്നത്. ജിഷയുടെ മരണം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സമാനമല്ലെങ്കിലും മറ്റൊരു അറുംകൊലയാണ് ഇന്ന് പെരുമ്പാവൂരില്‍ നടന്നത്. മുത്തശ്ശിയുടെ മാല മോഷ്ടിക്കാനുള്ള ഒറീസ സ്വദേശിയുടെ ശ്രമം തടഞ്ഞതാണ് ഇടത്തിക്കാട്ട് സ്വദേശിനി നിമിഷയുടെ കൊലയ്ക്ക് കാരണമായത്.  പ്രതി ഒറീസ സ്വദേശി ബിജു! പനി ബാധിച്ചതു കാരണം കോളേജില്‍ പോകാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു നിമിഷ. മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ബിജുവിന്റെ ശ്രമത്തെ നിമിഷ ചെറുക്കുകയായിരുന്നു. കഴുത്തിനാണ് നിമിഷയ്ക്ക് കുത്തേറ്റത്. ഒന്നല്ല നിരവധി തവണ!  അ നിമിഷയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ബിജുവിനെ പിടികൂടുകയായിരുന്നു. മല്‍പിടുത്തതിനിടെ നിമിഷയുടെ അച്ഛന്റെ സഹോരനും മാരമായി പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധം അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ 

കൊലയാളിയെ തിരിച്ചറിഞ്ഞതോടെ  പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെയും അവരെ ജോലിയ്ക്ക് എടുത്തിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും എതിരെ പ്രദേശവാസികളുടെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന എല്ലാ തൊഴിലാളികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരല്ലെങ്കില്‍ കൂടി കൂട്ടത്തിലെ ഇത്തരക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച അറിവ് ഒപ്പം വരുന്നവര്‍ക്ക് പോലും ഇല്ലെന്നതാണ് പരമാര്‍ത്ഥം. പിന്നല്ലേ അധികാരികള്‍ക്ക്!നിമിഷയുടെ കേസില്‍ പിടിയിലായ ഒറീസ സ്വദേശി പോലീസ് പിടിയില്‍ ആകുമ്പോള്‍ കഞ്ചാവ് ലഹരിയിലായിരുന്നെന്നാണ് സൂചന.

ഇനി ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരാണ് ഇങ്ങോട്ട് എത്തുന്നതെങ്കില്‍ കൂടി ഇവരെ കാത്തിരിക്കുന്നത്  പോലീസ് പോലും കടന്ന് ചെല്ലാന്‍ മടിക്കുന്ന അധോലോകമാണ്. ആ അധോലോകങ്ങളുടെ തലപ്പത്ത് മലയാളികളാണ്.  ലഹരി, മദ്യം, പെണ്ണ്, നീല ചിത്രങ്ങള്‍ എന്നുവേണ്ട എല്ലാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും തടസ്സമേതുമില്ലാതെ നടത്താന്‍ ഇവരൊരുക്കിയ സ്ഥലങ്ങളുണ്ട് പെരുമ്പാവൂരില്‍. ജിഷ മരണത്തിന്റെ പശ്ചാത്തലത്തില്‍ ട്വന്റിഫോര്‍ പെരുമ്പാവൂരില്‍ അന്ന് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

രതിവൈകൃതങ്ങളുടെ പെരുമ്പാവൂര്‍
പെരുമ്പാവൂരിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ചെറുതും വലുതുമായ അമ്പതിലധികം വേശ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നതായിരുന്നു അന്വേഷണത്തില്‍ ആദ്യം ലഭിച്ച വിവരങ്ങള്‍.‘മാവിൻ ചുവട്’ , ‘ അറയ്ക്കപ്പടി’ , ‘മഞ്ഞപ്പടി’എന്നിങ്ങനെയുള്ള പേരിലാണ് ഇത്തരം കേന്ദ്രങ്ങള്‍ അറിയപ്പെടുന്നത്. ആലപ്പുഴ , ഏറണാകുളം , ചാലക്കുടി , തൃശൂർ തുടങ്ങിയ പ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ ലൈംഗികാവശ്യങ്ങൾക്കായി എത്തിച്ചേരുന്നത് പെരുമ്പാവൂരിലെ ഈ കേന്ദ്രങ്ങളിലാണ്.  അതിനായി ചുവന്ന തെരുവുകൾ തന്നെ ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികളെ ഇങ്ങോട്ട് ആനയിക്കുന്നത് മലയാളികളായ ഏജന്റുമാരാണ്. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും മലയാളികള്‍ തന്നെ. ഇവിടെയെത്തുന്ന തൊഴിലാളികള്‍ പിന്നീട് അവരവരുടെ പ്രദേശത്തെ സ്വന്തം ഏജന്റുമാരായി മാറുകയാണ്. ഇടനിലക്കാര്‍ക്കിടയിലെ ഇടനിലക്കാരാണവര്‍. ഇത്തരത്തിലുള്ളവര്‍ അവരുടെ ക്യാമ്പില്‍ നേതാവാണ്. ഇവര്‍ ക്യാമ്പില്‍ തന്നെ കഴിയും. ഇവരുടെ കാര്യങ്ങള്‍ നോക്കേണ്ടത് ‘അത്തരം’ ആവശ്യങ്ങള്‍ നടത്തിക്കിട്ടേണ്ട തൊഴിലാളികളാണ്. ക്യാമ്പിലെ ആവശ്യക്കാരെ ഇയാള്‍ മലയാളിയായ ഇടനിലക്കാരന് സമീപം എത്തിക്കും.ഈ ഇടനിലക്കാരന്‍ മലയാളി മാലിക്കിന്റെ സ്ഥാപനങ്ങളിലേക്ക് നയിക്കും. .ഇവരുടെ ഭീഷണിയ്ക്ക് അനുസരിച്ച് പണം എത്തിക്കാന്‍ ഈ മറുനാട്ടുകാര്‍ എന്തും ചെയ്യും.ആരെയും കൊല്ലും.   ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്ക് കുറ്റകൃത്യത്തില്‍ ഇടപെടാന്‍ തടസ്സമെന്ത്? പണത്തിനോ, ലൈംഗികാവശ്യങ്ങള്‍ക്കോ വേണ്ടി ഇവരെന്തും ചെയും എന്തും മോഷ്ടിക്കും അതിന് തടസ്സം നില്‍ക്കുന്നവരെ കൊലപ്പെടുത്തുകയും ചെയ്യും.

പിടിയിലാകുന്നത് ഇടനിലക്കാര്‍ മാത്രം 
പലപ്പോഴും ഇവിടെ നടക്കുന്ന ലഹരിവേട്ടകളില്‍ പിടിയിലാകുന്നത് മാലിക്കിനും തൊഴിലാളികള്‍ക്കും ഇടയിലുള്ള ഇടനിലക്കാരായ മലയാളികളാണ്.   ഊരുംപേരും അറിയുന്ന മാലികും ഇത് അറിയാത്ത തൊഴിലാളികളും പോലീസ് പിടിയിലാകാറില്ല. ( ബംഗാളിയെ പിടിച്ചാലും മാലികിനെ തൊടാന്‍ ഒന്ന് അറയ്ക്കുമെന്നതാണ് സത്യം). വിയർത്ത് കിട്ടുന്ന കൂലിയൊക്കെ പിഴിഞ്ഞെടുക്കുന്ന മലയാളി വ്യാളികളായ ഈ ‘മാലിക്കുകൾ’ കോടീശ്വരന്മാരാണ്. ഇവരുടെ പണത്തിന് മീതെ ഒരു പരുന്തും പറക്കില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here