Advertisement

മീനിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയമത്തിന്റെ കരടിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

August 1, 2018
Google News 0 minutes Read

വിഷാംശം ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്ന നിയമനിർമ്മാണത്തിന് മന്ത്രിസഭയുടെ അംഗീകാരം. മത്സ്യത്തൊഴിലാളികൾക്ക് അവർ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചിക്കാൻ അധികാരം നൽകുന്ന കാര്യവും ബില്ലിൽ ഉൾപ്പെടുത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് വേണ്ടി പ്രത്യേക സംഘത്തെ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ഏഴരക്കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഫോർമാലിൻ കലർത്തിയ മത്സ്യം സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് പുതിയ നിയമനിർമ്മാണത്തെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here