Advertisement

സീത വിവാഹിതയാകുന്നു; വിവാഹം തത്സമയം ഫ്ളവേഴ്സില്‍

August 1, 2018
Google News 1 minute Read
seetha

ഫ്ളവേഴ്സ്സ് ചാനലില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഹിറ്റ് സീരിയലായ സീതയിലെ നായികയുടെ വിവാഹം ലൈവായി കാണാം!! ഫ്ളവേഴ്സ് ചാനലില്‍ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് ആറ് മുതല്‍ എട്ട് മണിവരെയാണ് ലൈവ്. മലയാള ടെലിവിഷന്‍ രംഗത്ത് ആദ്യമായാണ് ഒരു സീരിയലിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ലൈവായി പ്രേക്ഷകരിലേക്ക് എത്തുന്നത്.


വളരെ നിര്‍ണ്ണായകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ ‘സീത’ കടന്ന് പോകുന്നത്. ജീവിതത്തിലെ രണ്ട് ഘട്ടങ്ങളില്‍ നായികയുടെ ജീവിതത്തിലേക്ക് കടന്ന് വന്ന രണ്ട് പുരുഷന്മാരില്‍ ആരാണ് നായികയുടെ മുന്നോട്ടുള്ള ജീവിതത്തില്‍ കൂട്ടാകുന്നതെന്ന ആകാംക്ഷയിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ പുരോഗമിക്കുന്നത്. നായിക സീതയെ നടി സ്വാസികയാണ് അവതരിപ്പിക്കുന്നത്. നടന്മാരായ ബിബിന്‍ ജോസും(രാമന്‍), ഷാനവാസ് ഷാനു(ഇന്ദ്രന്‍)മാണ് സീതയുടെ ജീവിതത്തില്‍ രണ്ട് കാലഘട്ടങ്ങളിലായി നിര്‍ണ്ണായക മാറ്റങ്ങളുണ്ടാക്കിയത്. ഇവരില്‍ ആരാണ് സീതയുടെ ജീവിത പങ്കാളിയാകുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


വിവാഹവും ഓഡിറ്റോറിയത്തിലെ കല്യാണ വിശേഷങ്ങളും മാത്രമല്ല തത്സമയം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയെന്ന് സീരിയലിന്റെ സംവിധായകന്‍ ഗിരീഷ് കോന്നി പറയുന്നു. സീരിയലിലെ മുഴുവന്‍ കഥാപാത്രങ്ങളും, ഫ്ളവേഴ്സ് ചാനലിലെ ടമാര്‍ പഠാറിലെ താരങ്ങളും വിവാഹത്തിനെത്തും, ഒപ്പം കുറച്ച് സസ്പെന്‍സ് കാഴ്ചകളും അണിയറയില്‍ പുരോഗമിക്കുന്നുണ്ടെന്നും ഗിരീഷ് പറയുന്നു. ബിനു കെ പൊന്നൂസാണ് ‘സീത’യുടെ പ്രൊഡ്യൂസര്‍. രാജേഷ് പുത്തന്‍പുരയിലിന്റേതാണ് തിരക്കഥ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here