Advertisement

പാലക്കാട് കെട്ടിടം തകര്‍ന്ന് അപകടം; ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം (വീഡിയോ)

August 2, 2018
Google News 0 minutes Read

പാലക്കാട് മൂന്ന് നില കെട്ടിടം തകര്‍ന്നുവീണതിനടിയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ദുരന്തനിവാരണ സേന പാലക്കാട്ടേക്ക് പുറപ്പെട്ടു. പന്ത്രണ്ട് പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സംശയിക്കുന്നു.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മന്ത്രി എ.കെ ബാലന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മുനിസിപ്പല്‍ ബസ്‌സ്‌റ്റാൻറിനടുത്തുള്ള സരോവരം എന്ന പഴയകെട്ടിടമാണ്‌ തകർന്നത്‌. പഴക്കം ചെന്ന കെട്ടിടമാണിത്. ഉച്ചയോടെയാണ് സംഭവം നടന്നത് മൊബൈല്‍ ഫോണ്‍ കടകളും ലോഡ്ജുകളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ജില്ലാ കളക്ടറും പോലീസ് മേധാവിയും ഇവിടെയെത്തി ചേര്‍ന്നിട്ടുണ്ട്.

തകര്‍ന്ന കെട്ടിടത്തിനടിയില്‍പ്പെട്ട അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാലക്കാട് ജനറല്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here