Advertisement

ചുമര്‍ചിത്രകലാകാരനും ചിത്രകലാ അധ്യാപകനുമായ കെ.കെ വാരിയര്‍ അന്തരിച്ചു

August 6, 2018
Google News 1 minute Read

പ്രശസ്ത ചുമര്‍ചിത്രകാരനും ചിത്രകലാ അധ്യാപകനുമായ കെ.കെ. വാരിയര്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ (ചൊവ്വാഴ്ച) മട്ടന്നൂർ കല്ലൂരിലെ തറവാട്ടിൽ.

വിഖ്യാത ചിത്രകാരൻ സി.വി.ബാലൻ നായരുടെ ആദ്യകാല ശിഷ്യനായി തലശ്ശേരി സ്കൂൾ ഓഫ് ആർട്സിൽ ചിത്രകലാ പഠനത്തിനുശേഷം കെ. കെ വാര്യർ എറണാകുളത്ത് സ്വന്തമായി ചിത്രകലാ വിദ്യാലയം സ്ഥാപിച്ചു. ചുമർചിത്രകലാ രംഗത്താണ് അദ്ദേഹം ശ്രദ്ധേയനായത്. നിരവധി ക്ഷേത്രച്ചുമരുകൾക്ക് കെ.കെ വാര്യരുടെ മ്യൂറൽ ചിത്രങ്ങൾ അലങ്കാരമായിട്ടുണ്ട്. കലാസംബന്ധിയായ പുസ്തകങ്ങളുടെ രചയിതാവാണ്. വളരെ അപൂർവ്വമായ ചിത്രസൂത്രം എന്ന പൗരാണിക ഗ്രന്ഥം കണ്ടെത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതിയൊരു പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.

വർഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി നൂറിലേറെ ചിത്രങ്ങളാണ് പുനരാലേഖനത്തിലൂടെ അദ്ദേഹം സംരക്ഷിച്ചത്. ഗുരുവായൂരിൽ നിന്നായിരുന്നു തുടക്കം. 1970ൽ ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് നശിച്ച ചുമർചിത്രങ്ങളെല്ലാം അദ്ദേഹവും ശിഷ്യരും ചേർന്നാണ് പുനരാലേഖനം ചെയ്തതോടെയാണ് ഇന്നു കാണുന്നതുപോലെ മനോഹരമാക്കി മാറ്റിയത്.

1934-ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലായിരുന്നു ജനനം. 35 വർഷം സർക്കാർ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here