Advertisement

രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരം: രാഷ്ട്രപതി

August 6, 2018
Google News 0 minutes Read

രാഷ്ട്രീയ കൊലപാതകങ്ങളെയും അക്രമങ്ങളെയും വിമര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംവാദം, വിയോജിപ്പ്, എതിര്‍പ്പ് എന്നിവയെല്ലാം ജനാധിപത്യത്തില്‍ അംഗീകരിക്കപ്പെട്ടവയാണ്. എന്നാല്‍, ഇതിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും ദൗര്‍ഭാഗ്യകരമാണ്. അക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നമ്മുടെ ഭരണഘടനയില്‍ സ്ഥാനമില്ല. ഇക്കാര്യം കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ ഗൗരവമായി ചിന്തിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് സമാപനം കുറിച്ചുള്ള ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹത്തായ പാരമ്പര്യമുള്ള കേരളത്തിലും ഇത്തരം അക്രമങ്ങള്‍ വര്‍ധിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇത്തരം പ്രവണതകളെ ഇല്ലാതാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here