10
Dec 2018
Monday
24 Channel

ഇടുക്കിയില്‍ ട്രയല്‍ റണ്‍ തുടരും

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയാത്ത സാഹചര്യം കണത്തിലെടുത്ത് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനം. നാല് മണിക്കൂര്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 12.30 ആരംഭിച്ച ട്രയല്‍ റണ്‍ 4.30 അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന അറിയിപ്പ്. എന്നാല്‍, ഇപ്പോള്‍ നിശ്ചിത സമയം പൂര്‍ത്തിയായിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത സാഹചര്യമാണ്. മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50000 ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്. ഇതേ അളവില്‍ രാത്രിയും വെള്ളം തുറന്നുവിട്ടുകൊണ്ടിരിക്കും. നാളെ രാവിലെ ട്രയല്‍ റണ്‍ അവസാനിപ്പിച്ച് അഞ്ച് ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കികളയാനും സാധ്യത. 2399.40 അടിയാണ് നിലവിലെ ജലനിരപ്പ്.

Top