Advertisement

ഷട്ടര്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല

August 9, 2018
Google News 0 minutes Read

പരീക്ഷണാടിസ്ഥനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നെങ്കിലും ഇടുക്കിയിലെ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഇടുക്കിയിലുള്ളത്. 2398.98 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നപ്പോഴാണ് ട്രയല്‍ റണ്ണിനായി ചെറുതോണിയുടെ മധ്യഭാഗത്തുള്ള ഷട്ടര്‍ തുറന്നത്. 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കികളയുന്നത്. എന്നാല്‍, സെക്കന്‍ഡില്‍ 50000 മീറ്റര്‍ വെള്ളം ഒഴുക്കികളഞ്ഞിട്ടും ഇടുക്കിയില്‍ ജലനിരപ്പ് ഉയരുകയാണ്. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ജലനിരപ്പ് 2399.24 അടിയായി ഉയര്‍ന്നിരിക്കുകയാണ്. നാല് മണിക്കൂര്‍ നേരത്തേക്കാണ് ട്രയല്‍ റണ്‍ നടക്കുക. 12.30 ന് ആരംഭിച്ച ട്രയല്‍ റണ്‍ വൈകീട്ട് 4.30 ഓടെ അവസാനിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here