Advertisement

കുടിവെള്ള വിതരണം തടസപ്പെടില്ല

August 10, 2018
Google News 0 minutes Read

ആലുവ പമ്പ് ഹൗസിൽ നിന്നുള്ള കുടിവെള്ള വിതരണം നിർത്തിയിട്ടില്ലെന്ന് ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പ്രതിദിനം 290 ദശലക്ഷം ലിറ്റർ വെള്ളമാണ് ആലുവയിൽ നിന്ന് വിതരണം ചെയ്യുന്നത്. ഇത് 238 ദശലക്ഷം ലിറ്ററായി കുറച്ചിട്ടുണ്ട്. അതായത് മൊത്തം ജല വിതരണത്തിൽ 20% കുറഞ്ഞിട്ടുണ്ട്. ജല ഉപയോഗത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു. ആലുവ, കീഴ്മാട്, ചൂർണ്ണിക്കര, കളമശേരി, തൃക്കാക്കര , കൊച്ചി കോർപ്പറേഷൻ, മുളവുകാട്, ഞാറയ്ക്കൽ, എളങ്കുന്നപ്പുഴ, ചേരാനെല്ലൂർ എന്നിവിടങ്ങളിലേക്കാണ് ആലുവയിൽ നിന്ന് കുടിവെള്ളമെത്തിക്കുന്നത്. ആലുവയിൽ നിന്നുള്ള കുടിവെള്ള വിതരണം തടസപെട്ടു എന്ന പേരിൽ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആലുവയിലെ വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ ഓഫീസറുടെ ഓഫീസിൽ യോഗം ചേർന്നത്. തുടർന്ന് ആലുവയിലെ പ്ലാന്റും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here