ചെറുതോണി ബസ് സ്റ്റാന്റ് തകര്‍ന്നു

ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണി ബസ് സ്റ്റാന്റ് തകര്‍ന്നു. ആറടിയോളം താഴ്ചയുള്ള വലിയ ഗര്‍ത്തമാണ് സ്റ്റാന്റില്‍ രൂപപ്പെട്ടിരിക്കുന്നത്. ചെറുതോണി പാലവും അപകടാവസ്ഥയിലാണ്. പാലത്തിന് മുകളിലൂടെയാണ് ഇപ്പോള്‍ ഒഴുകുന്നത്. ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടെങ്കിലും ഷട്ടര്‍ ഉടന്‍ താഴ്ത്തില്ലെന്നാണ് മന്ത്രി എംഎം മണി വ്യക്തമാക്കിയത്.