പീഡന പരാതി; ജലന്ധര്‍ ബിഷപ്പിനെ ഇന്നും ചോദ്യം ചെയ്തില്ല

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്തില്ല. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാലാണ് ചോദ്യം ചെയ്യുന്നത് വൈകുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. ജലന്ധര്‍ കന്റോണ്‍മെന്റിലെ മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീ മഠത്തിലെത്തിയ അന്വേഷണസംഘം കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുത്തു. കന്യാസ്ത്രീ നല്‍കിയ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ കഴമ്പില്ലെന്ന് മദര്‍ ജനറാള്‍ സിസ്റ്റര്‍ റെജീന മൊഴി നല്‍കിയതായി സൂചന. മദര്‍ ജനറാളും മറ്റ് കന്യാസ്ത്രീകളും ബിഷപ്പിനെ പിന്തുണക്കുന്ന മൊഴി രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കൂടുതല്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.