18
Jan 2019
Friday
Save Alappad

മട്ടന്നൂരില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

steel bomb

മട്ടന്നൂരില്‍ വെളിയമ്പ്രയില്‍ സ്റ്റീല്‍ ബോംബുകള്‍ പിടിച്ചു. രാവിലെ പെരിയം കമ്പിവേലിയിലെ ചെങ്കല്‍ ക്വാറിക്ക് സമീപത്ത് നിന്ന് അടുക്കി വച്ച ചെങ്കല്ലുകള്‍ക്കിടയില്‍ വച്ചിരുന്ന നിലയിലാണ് ബോംബ് കണ്ടെത്തിയത്. മട്ടന്നൂര്‍ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് വാളുകള്‍ കണ്ടെത്തിയിരുന്നു. ബോംബുകള്‍ സ്റ്റേഷനിലേക്ക് മാറ്റി.

steel bomb

Top