ജലന്ധർ ബിഷപ്പിനെതിരെ നിർണ്ണായക മൊഴി പുറത്ത്

ജലന്ധർ ബിഷപ്പിനെതിരെയുള്ള പീഡനക്കേസിൽ ജലന്ധറിലെ കന്യാസ്ത്രീകളുടെ നിർണ്ണായക മൊഴി പുറത്ത്. ബിഷപ്പിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ പരാതി നൽകിയിട്ടുണ്ട്. പ്രാർത്ഥനയ്ക്കിടെയായിരുന്നു ഇക്കാര്യമെന്ന് വൈദികർ മൊഴി നൽകി. മദർ സുപ്പീരിയറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബിഷപ്പിന്റെ നോതൃത്വത്തിൽ കന്യാസ്ത്രീകൾക്കായി പ്രത്യേക പ്രാർത്ഥകനാ യോഗം നടക്കാറുണ്ടായിരുന്നുവെന്നും ഇതിന് ശേഷം കന്യാസ്ത്രീകളെ സ്വകാര്യമായി വിളിപ്പിച്ചിരുന്നുവെന്നും ഇതിനെതിരെ പരാതിപ്പെട്ടതിനെ തുടർന്ന് പ്രാർത്ഥനാ യോഗം തന്നെ നിർത്തിയെന്നും മൊഴിയിൽ പറയുന്നു.