17
Feb 2019
Sunday
Kuttanadu

ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു

ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഇടുക്കിയിലെയും ഇടമലയാറിലെയും ജലനിരപ്പ് താഴുന്നു. 2399.28 അടിയാണ് ഇടുക്കിയിലെ നിലവിലെ ജലനിരപ്പ്. 168.90 അടിയാണ് ഇടമലയാറിലെ ജലനിരപ്പ്. 169 അടിയാണ് അണക്കെട്ടിലെ സംഭരണശേഷി.

അതേസമയം അണക്കെട്ടിലെ രണ്ട് ഷട്ടറും ഓരോ മീറ്റർ ഉയർത്തിയിട്ടുണ്ട്. 200 ഘനമീറ്റർ വെള്ളമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത്.

Top