Advertisement

ഇന്റർനെറ്റിലെ ‘ഏറ്റവും പ്രശസ്തനായ’ ആ കുട്ടി ഇന്ന് ഇങ്ങനെ !

August 13, 2018
Google News 1 minute Read
samy grinner

സാമി ഗ്രിന്നർ എന്ന പേര് നമുക്ക് സുപരിചിതമായിരിക്കില്ല. എന്നാൽ ഈ കുട്ടിയുടെ ചിത്രം നമുക്കേറെ സുപരിചിതമാണ്. ബീച്ചിൽ പച്ചയും വെള്ളയും നിറത്തിലുള്ള ടീഷർട്ട് അണിഞ്ഞ് ഒരു പിടി മണ്ണുമായി മുഷ്ടി ചുരുട്ടി നിൽക്കുന്ന ഈ കുട്ടിയെ ‘സക്‌സസ് കിഡ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിൽ മാത്രമല്ല സാമി താരമായത്. വൈറ്റ് ഹൗസിന്റെ ഇമിഗ്രേഷൻ റിഫോം
പ്രോത്സാഹിപ്പിക്കാനും സാമിയുടെ ചിത്രം ഉപയോഗിച്ചിരുന്നു.

2007 ലാണ് സാമിയുടെ ചിത്രം ഫ്‌ളിക്കറിൽ വരുന്നത്. കുഞ്ഞു സാമി മണ്ണ് തിന്നാൻ ശ്രമിക്കുന്ന ചിത്രം അമ്മ ലാനി ഗ്രിന്നറാണ് ഫ്‌ളിക്കറിൽ അപ്ലോഡ് ചെയ്യുന്നത്. ആദ്യം ‘ഐ ഹേറ്റ് സാൻഡ് കാസിൽസ്’ ( i hate sand castles) എന്ന ക്യാപ്ഷനോടെ പുറത്തുവന്ന ചിത്രം പിന്നീട് കുഞ്ഞിന്റെ മുഖഭാവത്തിനിണങ്ങളിയ പല ക്യാപ്ഷനുകളിൽ പ്രചരിക്കാൻ തുടങ്ങി.

മീം പോപ്പുലറായതോടെ സ്‌റ്റോക്ക് ഫോട്ടോ ഏജൻസിയായ ഗെറ്റി ഇമേജസിന് ചിത്രത്തിന്റെ ലൈസൻസ് നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതിനെ ചുറ്റിപ്പറ്റി നിരവധി കടമ്പകളുണ്ടെന്ന് കണ്ടതോടെ സ്വയം ലൈസൻസ് ചെയ്യാൻ തീരമാനിക്കുകയായിരുന്നു. ഒരു പടക്ക കമ്പനി സാമിന്റെ ചിത്രം ഉപയോഗിക്കുകയും ലാനി അതിനെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു. വിറ്റമിൻ വാട്ടർ, വിർജിൻ മൊബൈൽ യുകെ, സിഗ്നിഫിക്കന്റ് എന്ന വെബ്‌സൈറ്റ് സേർച്ച് എഞ്ചിൻ എന്നിവയുടെ പരസ്യത്തിൽ സാമിന്റെ ഈ ചിത്രം പ്രത്യക്ഷപ്പെട്ടു. ശേഷം 2013 ൽ മീം മാനേജറായി ബെൻ ലാഷിനെ നിയമിച്ചു.

സാമി ഗ്രിന്നറുടെ ജനനസമയത്തുതന്നെ അച്ഛൻ ജസ്റ്റിന്റെ വൃക്ക തകരാറിലായിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായി ഈ മീം ഉപയോഗിച്ചിരുന്നു. ഇതിനായി രൂപീകരിച്ച ‘ഗോ ഫണ്ട് മീ’ എന്ന ക്യാമ്പെയിനിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ അഞ്ച് ദിവസത്തിൽ തന്നെ 300 പേരിൽ നിന്നായി 9,000$ ലഭിച്ചിരുന്നു. റെഡ്ഡിറ്റുമായി ചേർന്ന് നടത്തിയ ക്യാമ്പെയിനിൽ ഒടുവിൽ 83,000$ ലഭിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here