20
Oct 2018
Saturday
24 - Comming soon

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും വക 25 ലക്ഷം

mammooty and dulquer

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതംപേറുന്നവര്‍ക്ക് കൈതാങ്ങായി നടന്‍മാരായ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. ഇരുവരും ചേര്‍ന്നുള്ള ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. 25 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് ധനസഹായം നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി. മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്. ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം ജില്ലാ കലക്ടറുമായി പങ്കുവെക്കുകയും ജില്ലാ ഭരണകൂടം കൈക്കൊള്ളുന്ന നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. നടന്‍ മോഹന്‍ലാലും 25 ലക്ഷം രൂപ ധനസഹായം നല്‍കും.

Breaking News:
മഞ്ജുവിന് പോകാൻ അനുമതിയില്ല
മഞ്ജുവിന്റെ പേരിൽ ക്രിമിനൽ കേസ് ഉള്ളതിനാലാണ് പോലീസ് അനുമതി നിഷേധിച്ചത്
Top