17
Jan 2019
Thursday
Save Alappad

ബാണാസുര സാഗര്‍ തുറന്നുവിട്ടതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി എംഎംമണി

banasura sagar dam

ബാണാസുര സാഗര്‍ അണക്കെട്ട് തുറന്ന് വിട്ടതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി എംഎം മണി. മുന്നറിയിപ്പ് നല്‍കിയ ശേഷം മാത്രമാണ് അണക്കെട്ട് തുറന്നത്. ഇതില്‍ അന്വേഷണത്തിന്റെ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട് പിരിച്ച് വിട്ട ഉദ്യോഗസ്ഥരാണ് വിവാദമുണ്ടാക്കിയതെന്നും മന്ത്രി ആരോപിച്ചു.
രാത്രിയാണ് ബാണാസുര സാഗര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നത്. നൂറ് കണക്കിന് വീടുകള്‍ വെള്ളത്തിലാവുകയും ചെയ്തു. മുന്നറിയിപ്പ് നല്‍കാതെയാണ് അണക്കെട്ട് തുറന്നതെന്ന്  ഒ.ആര്‍ കേളു എംഎല്‍എയടക്കമുള്ളവ്ര‍ ആരോപിച്ചിരുന്നു. ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ പ്രഖ്യാപിക്കാതെയാണ് അണക്കെട്ട് തുറന്നത്.

Top