ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷം

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകും. ബിഷപ്പിനെ ചോദ്യം ചെയ്ത് ആവശ്യത്തിന് തെളിവുകള്‍ ലഭിച്ച ശേഷം മാത്രമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണസംഘം ഇപ്പോഴും ജലന്ധറിലുണ്ട്. സംഘം ബിഷപ്പിന്റെ സഹായിയുടെ മൊഴി രേഖപ്പെടുത്തി. മെത്രാന്‍ തെറ്റുക്കാരനല്ലെന്ന് ഉറപ്പാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കില്ലെന്നും മാര്‍. ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബിഷപ്പിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് സാധ്യത.