Advertisement

ആറാം ക്ലാസ് വിദ്യാർഥിയെ കൂട്ടുകാർ തല്ലിക്കൊന്നു

August 14, 2018
Google News 0 minutes Read
6th std student killed by friends in delhi

പന്ത്രണ്ടുകാരനെ കൂട്ടുകാർ തല്ലിക്കൊന്നു. വാച്ചിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കൂട്ടുകാർ പന്ത്രണ്ടുകാരനെ തല്ലി കൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ ഗോദാ ഗ്രാമത്തിലെ സണ്ണി എന്ന ആറാം ക്ലാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്.

ആസാദ് വിഹാറിലെ ഒറ്റമുറി വീടിന്റെ വാതിൽപ്പടിയിലാണ് കഴിഞ്ഞ ദിവസം സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കാൻ പോയിരുന്ന ഇളയസഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സണ്ണിയുടെ മൃതദേഹം വാതിൽപ്പടിയിൽ കിടക്കുന്നത് കണ്ടത്. സണ്ണി കുഴഞ്ഞു വീണു കിടക്കുകയാണെന്ന് കരുതിയ സഹോദരൻ അയൽക്കാരെയും മാതാപിതാക്കളെയും വിവരമറിയിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here