Advertisement

ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി

August 14, 2018
Google News 0 minutes Read
pinarayi vijayan video message

ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാനതകളില്ലാത്ത ദുരന്തമാണ് സംസ്ഥാനം നേരിട്ടത്. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടി റദ്ദാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 8316കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഓണാഘോഷത്തിനായി മാറ്റി വച്ച പണം ദുരിതാശ്വാസത്തിനായി ഉപയോഗിക്കും.  മത്സ്യതൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ട ഉപകരണങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 10,000കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 20,000വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 27ഡാമുകള്‍ തുറക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യമാണ്. 215 ഇടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്.മഴക്കെടുതി വിലയിരുത്താന്‍ വീണ്ടും കേന്ദ്ര സംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഒരു തരത്തിലെ ഭിന്നതയും ദുരിതാശ്വാസത്തിന് തടസ്സമായി വന്നിട്ടില്ല. സംസ്ഥാനം നടത്തിയ ഏകോപനവും കൂട്ടായ്മയും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും രക്ഷാപ്രവര്‍ത്തനം കുറ്റമറ്റതാക്കാനും സഹായിച്ചു. രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച എല്ലാവരോടും സര്‍ക്കാറിന്റെ നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരില്‍ ദുരിതാശ്വാസ ക്യാമ്പില്‍ പുതപ്പുകള്‍ വിതരണം ചെയ്ത അന്യസംസ്ഥാന തൊഴിലാളിയേയും, കുടുക്കകള്‍

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന് നിബന്ധന എടുത്ത് കളയണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ വീണ്ടും പാവപ്പെട്ടവരാക്കുന്ന രീതിയാണ് ബാങ്കുകളുടേത്. മഴയില്‍ നഷ്ടപ്പെട്ട റെക്കോര്‍ഡുകള്‍ തിരിച്ച് ലഭിക്കുന്നത് സംബന്ധിച്ച് അദാലത്തുകള്‍ രൂപീകരിക്കും. ഫീസ് കൂടാതെയാണ് ഈ റെക്കോര്‍ഡുകള്‍ വിതരണം ചെയ്യുക. ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് അറിയിച്ച 25ലക്ഷം രൂപയുടെ ചെക്ക് പത്രസമ്മേളനത്തിനിടെ മോഹന്‍ലാല്‍ നേരിട്ടെത്തി കൈമാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here